22 December Sunday

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം; റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

കോഴിക്കോട്‌> ട്രെയിനിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. നരഹത്യയ്ക്ക് കേസെടുത്ത്‌ കണ്ണൂർ സ്വദേശി ടി എസ് അനിൽകുമാറിനെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌.

കഴിഞ്ഞ ദിവസം കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന്‌ വീണ് തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻ മരിച്ചിരുന്നു. മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിനിൽ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്നേ കാലോടെയോടെയായിരുന്നു സംഭവം. വാതിലിൽ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തിൽപ്പെട്ടത്. തള്ളിയിട്ടതാണെന്ന സംശയത്തിൽ അന്നുതന്നെ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top