23 October Wednesday

മധ്യവയസ്കയെ വെട്ടിയ കേസിൽ അയൽവാസി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

നാസർ

വണ്ടൂർ> വണ്ടൂരിൽ മധ്യവയസ്കയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാലക്കാട്ടുകുന്ന് നിവാസി മൂച്ചിക്കൽ നാസറി (56)നെയാണ്  അറസ്റ്റുചെയ്തത്. തിങ്കളാഴ്‌ച വൈകിട്ട് നാലിനാണ്‌ സംഭവം. മദ്യപിച്ചെത്തിയ പ്രതി പ്രകോപനമില്ലാതെ കുമ്മഞ്ചേരി പ്രഭാവതി (62)യെ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ പ്രഭാവതി വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവശേഷം നാസർ വീട്ടിൽക്കയറി കതകടച്ച് ആത്മഹത്യക്കുശ്രമിച്ചു. പൊലീസെത്തി വീടിന്റെ പിന്നിലെ വാതിൽ പൊളിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന്  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽനിന്ന്‌  ഡിസ്ചാർജായ നാസറിനെ വണ്ടൂർ പൊലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top