21 December Saturday

വിവാഹ വാഗ്ദാനം നൽകി പീഡനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

കോഴിക്കോട്‌> ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ പതിനേഴുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ്‌ അറസ്‌റ്റിൽ. നല്ലളം ജയന്തി റോഡ് തെക്കേപാടം തോവക്കത്തൊടി അബ്ദുൽ നാസർ (26) ആണ് പിടിയിലായത്.

പുതിയ കടവ് സ്വദേശിനിയെ വയനാട്ടിലെ റിസോർട്ടിലും വീട്ടിലുംവച്ച് പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ നല്ലളം സ്റ്റേഷനിൽ മയക്കുമരുന്ന് കേസും നിലവിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top