23 December Monday

പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവ് കാറിടിച്ചു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ഹരിപ്പാട് > പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവ് കാറിടിച്ചു മരിച്ചു. പള്ളിപ്പാട് ഒല്ലാലിൽ പടീറ്റതിൽ റെജിയുടെ മകൻ റോഷൻ (25) ആണ് മരിച്ചത്. വീട്ടിലേക്കുള്ള വഴിയിൽ വച്ചാണ് റോഷനെ കാറിടിച്ചത്.

തിങ്കൾ രാത്രി പന്ത്രണ്ട് മണിയോടെ വീടിനടുത്തുള്ള നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കാറ്‍ നിർത്താതെ പോയി. പരിക്കുകളോടെ കണ്ടെത്തിയ റോഷനെ ആദ്യം ഹരിപ്പാട് താലുക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശു പത്രിയിലും  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഖത്തും നെഞ്ചത്തും ഗുരുതരമായി പരുക്കേറ്റിരുന്നു. മൃതദേഹം മോർച്ചറിയിൽ
 
പൊയ്യക്കര പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന അച്ഛൻ പക്ഷാഘാതം വന്നു ചികിൽസയിലായതിനാൽ പകരമായി റോഷൻ ജോലി ചെയ്തു വരികയായിരുന്നു. മാതാവ് ഷേർളി പള്ളിപ്പാട് പഞ്ചായത്ത്ഹരിതകർമ്മ സേന അംഗമാണ്. സഹോദരൻ :റോഷ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top