22 November Friday

തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് പുല്ലുവെട്ട് തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കൊല്ലങ്കോട്>കൊടുവായൂരിൽ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് പുല്ലുവെട്ട് തൊഴിലാളി മരിച്ചു. പെരുവെമ്പ് വാഴക്കോട് ചന്ദ്രൻ (52) ആണ് മരിച്ചത്. ശനി പകൽ 12ഓടെ കൈലാസ് നഗറിൽ യന്ത്രമുപയോഗിച്ച് പുല്ലുവെട്ടുമ്പോഴാണ്‌ തേനീച്ചക്കൂട്ടം ഇളകി ആക്രമിച്ചത്‌.

ബഹളംകേട്ട് സമീപവാസികളെത്തി തേനീച്ചക്കൂട്ടത്തെ അകറ്റി. അബോധാസ്ഥയിലായ ചന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായർ രാവിലെ ഒമ്പതിന് ചന്ദ്രനഗർ വെെദ്യുതി ശ്മശാനത്തിൽ. ഭാര്യ: പാർവതി. മക്കൾ: ആതിര, അഭിജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top