23 December Monday

ഗ്രൈൻഡർ ദേഹത്തുവീണ്‌ അതിഥിത്തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

മലപ്പുറം> കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തിലെ ഷെഡിന്റെ ജോലിക്കിടെ ഗ്രൈൻഡർ ദേഹത്തുവീണ്‌ അതിഥിത്തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ (32)ആണ് മരിച്ചത്. ബുധനാഴ്ച പകല്‍ ഒന്നോടെയാണ്‌ അപകടം. ചെറിയ ഉയരത്തിൽനിന്നാണ്‌ വീണതെങ്കിലും ഗ്രൈൻഡറിന്റെ ബ്ലേഡ് തട്ടി ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top