16 December Monday

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗം വെടിയേറ്റു മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

മലപ്പുറം > അരീക്കോട് മാവോയിസ്റ്റ് വേട്ടക്കായി രൂപീകരിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഹവിൽദാർ വെടിയേറ്റു മരിച്ച നിലയിൽ. വയനാട് പടിഞ്ഞാറത്തറ സ്വദേശി വിനീത് (36) ആണ് മരിച്ചത്. ഐആർബി ആദ്യബാച്ച്‌ ഉദ്യോഗസ്ഥനാണ്‌. ഞായർ രാത്രി 9.30ന്‌  അരീക്കോട് ക്യാമ്പ് ഓഫീസിലെ കുളിമുറിയിലായിരുന്നു സംഭവം.

ശബ്ദംകേട്ടെത്തിയ സഹപ്രവർത്തകർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവധി അപേക്ഷ പരിഗണിക്കാത്തതിലുള്ള മനോവിഷമം മൂലം സ്വയംവെടിയുതിർത്തതാണെന്ന്‌ കരുതുന്നു. ക്യാമ്പിൽ മുമ്പും ഉദ്യോഗസ്ഥർ ആത്മഹത്യാഭീഷണി മുഴക്കിയിട്ടുണ്ട്‌. വനിതാ ഉദ്യോഗസ്ഥ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top