22 December Sunday

മണ്‍റോ തുരുത്തിൽ യുവാവ് മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കൊല്ലം >  കൊല്ലം മണ്‍റോ തുരുത്തിൽ യുവാവ് മുങ്ങി മരിച്ചു. ചവറ സ്വദേശി നജ്മൽ (21)ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെ പുളിമൂട്ടിൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം മണ്‍റോതുരുത്തിൽ  കുളിക്കുന്നതിനിടെയാണ്  നജ്മൽ അപകടത്തിൽപ്പെട്ടത്.

നജ്മലിനെ സുഹൃത്തുക്കള്‍ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. തുടർന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top