കൊച്ചി> തമിഴ്‌നാട് സ്വദേശിയായ പുരുഷന്റെ മൃതദേഹം മംഗളവനം പക്ഷി സങ്കേതത്തിലെ ഗേറ്റിൽ കോർത്ത നിലയിൽ. നഗ്‌നമായ നിലയിലാണ് ശനി രാവിലെ മൃതദേഹം കണ്ടെത്തിയത്. സെൻട്രൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട് സ്വദേശിയായ ഇയാൾ തെരുവിൽ അലഞ്ഞു തിരിയുന്നയാളാണെന്ന് സെൻട്രൽ പൊലീസ് പറഞ്ഞു.
വെള്ളി രാത്രി ഇയാൾ ഇവിടെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മദ്യപിച്ചിരുന്ന ഇയാൾ നഗ്‌നനായി ഗേറ്റ് ചാടികടക്കുന്നതിനിടെ കമ്പി ശരീരത്തിൽ തുളച്ചു കയറിയതാണെന്ന് സംശയിക്കുന്നതായി സെൻട്രൽ പൊലീസ് പറഞ്ഞു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..