23 December Monday

അതിരപ്പിള്ളിയിൽ ജലനിധി പമ്പ്‌ ഓപ്പറേറ്ററെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

തൃശൂർ> അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ  വെട്ടിക്കൊന്നു. .കണ്ണംകഴി കാളാട്ട് വീട്ടിൽ ചാത്തുക്കുട്ടിയുടെ  മകൻ പ്രദീപ് (33) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം.കണ്ണൻകുഴി സ്വദേശി ഗീരീഷ്‌ ആണ്‌ വെട്ടിയത്‌.

ജലനിധി പമ്പ് ഓപ്പറേറ്ററാണ് പ്രദീപ്. കുടിവെള്ള പദ്ധതിക്ക് സമീപം ടൂറിസ്റ്റുകൾ മലമൂത്ര വിസർജനം നടത്താറുണ്ട്. ഇത് പ്രദീപിന്റെ ശ്രദ്ധ കുറവുകൊണ്ടാണ് എന്നാരോപിച്ചാണ്‌  സമീപവാസിയായ ഗിരിഷ്  പ്രദീപിനെ വെട്ടിയത്‌.കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്ക്‌ തർക്കം ഉണ്ടായിരുന്നു.

മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ. ഗിരീഷ്‌ ഒളിവിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top