22 December Sunday

യുവാവിനെ കാണാതായ സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

മലപ്പുറം>  പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായ സംഭവം  അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മങ്കട പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി (30)നെ സെപ്‌തംബര്‍ നാലിനാണ് കാണാതായത്.  പകൽ പാലക്കാട്ടേക്കുപോയ യുവാവ് വീട്ടിലെത്തിയിട്ടില്ലെന്നാണ് പരാതി.  വിവാഹത്തിനായി പണം സം​ഘടിപ്പിക്കാനാണ് പോയതെന്നും കൈവശം ഒരുലക്ഷം രൂപയുള്ളതായും ബന്ധുക്കൾ പറഞ്ഞിരുന്നു.

എന്നാൽ അന്നേദിവസം രാത്രി 8.10 ന് വിഷ്ണുജിത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിഷ്ണുജിത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.

പാലക്കാട്‌ നിന്ന്‌ കോയമ്പത്തൂര്‍ ഭാഗത്തേയ്ക്കുള്ള ബസില്‍ കയറുന്ന ദൃശ്യങ്ങളാണ്‌ ലഭിച്ചത്‌. നിലവിൽ യുവാവ്‌ കോയമ്പത്തൂരിലെത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top