08 September Sunday

വെള്ളിയാറിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

മേലാറ്റൂർ> മലപ്പുറം വെള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂർ മരുതംപാറ പടുവിൽകുന്ന്പുളിക്കൽ യൂസഫ് (60)ന്റെ മൃതദേഹമാണ്‌ കാണാതായി നാലു ദിവസങ്ങൾക്കു ശേഷം കണ്ടെത്തിയത്‌.

വെള്ളിയാർ റെയിൽവേ മേൽപാലത്തിനു താഴ്ഭാഗത്തുനിന്ന്‌ ചൊവാഴ്ച വൈകുന്നേരം നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്‌. ശനിയാഴ്ച വൈകീട്ടാണ് യൂസഫ്‌ ഒഴുക്കിൽപ്പെടുന്നത്.
നാലു ദിവസമായി ഫയർ ഫോഴ്സ്, സ്കൂബാ സംഘം, ട്രോമ കെയർ പ്രവർത്തകർ നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top