22 December Sunday

കാടാമ്പുഴയിൽ യുവാവ്‌ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

മലപ്പുറം> വളാഞ്ചേരിയിൽ യുവാവിനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാടാമ്പുഴ മുക്കിലപീടിക പരേതനായ കള്ളാടി കോതയുടെ മകൻ ബൈജു (33) ആണ് മരിച്ചത്. മാറാക്കര യുപി സ്‌കൂളിന് സമീപം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. അഗ്നി രക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം കാടാമ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിക്കും. അമ്മ: നീലി. സഹോദരങ്ങൾ: ശ്രീനിവാസൻ, അനിൽകുമാർ, സുനിൽകുമാർ, വസന്ത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top