22 December Sunday

മൂവാറ്റുപുഴയിൽ തോട്ടില്‍ കുളിക്കാനെത്തിയ യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

കൂത്താട്ടുകുളം > കിഴകൊമ്പ് കരിപ്പാൽ പാലത്തിനുസമീപം തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മരിച്ചു. കൂത്താട്ടുകുളം ചെരുകുന്ന് മലയിൽ മത്തായിയുടെ മകൻ ജിൻസണാണ്‌ (28) മരിച്ചത്. സംസ്കാരം തിങ്കള്‍ ഉച്ചകഴിഞ്ഞ് കൂത്താട്ടുകുളം ടൗണ്‍ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍. ഞായർ പകൽ 3.15നാണ് അപകടം.

ജിൻസനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ കൂത്താട്ടുകുളം അ​ഗ്നി രക്ഷാ ഓഫീസിലെത്തി  ഉദ്യോഗസ്ഥരെ കൂട്ടിക്കൊണ്ടുപോയാണ് ജിൻസണെ മുങ്ങിയെടുത്തത്. പാലത്തിനു മുകളിൽനിന്ന്‌ ജിൻസണ്‍ തോട്ടിലേക്ക് ചാടുന്നതിനിടെ പാലത്തിന്റെ കൈവരിക്ക് സമീപമുള്ള കുടിവെള്ളവിതരണ പൈപ്പിൽ തലയിടിച്ച് വെള്ളത്തിൽ വീണതായാണ് സുഹൃത്തുക്കൾ പറഞ്ഞത്. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ലിസി. സഹോദരൻ: ജിൻസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top