27 December Friday

നിവേദ്യം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്നു; പൊള്ളലേറ്റ്‌ മേൽശാന്തി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കിളിമാനൂർ  > ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ ക്ഷേത്ര മേൽശാന്തി മരിച്ചു. കിളിമാനൂർ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അഴൂർ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തിൽ  ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 30ന് വൈകിട്ടായിരുന്നു അപകടം. ക്ഷേത്ര തിടപ്പള്ളിയിൽ നിവേദ്യ പായസം പാചകം ചെയ്‌തശേഷം വീണ്ടും തിടപ്പള്ളിയിൽ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം. ഉടനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴം വൈകിട്ടോടെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഉമാദേവി. മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക (തംബുരു). സംസ്‌കാരം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം വെള്ളിയാഴ്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top