26 December Thursday

വർക്കലയിൽ സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

തിരുവനന്തപുരം >  വർക്കല താഴെവെട്ടൂരിൽ സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തി. വെട്ടൂർ പെരുമം സിപിഐ എം ബ്രാഞ്ച് അംഗം ചരുവിളവീട്ടിൽ ഷാജഹാനെ(60)യാണ്‌ ലഹരി മാഫിയ കൊലപ്പെടുത്തിയത്‌. സംഭവത്തിൽ താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടി.

താഴെവെട്ടുർ പള്ളിക്ക് സമീപമാണ്‌ സംഭവം ഉണ്ടായത്‌. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഷാജഹാനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു.

തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top