22 December Sunday

വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യയ്ക്കും മകനും ​ഗുരുതരമായി പൊള്ളലേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

ആലപ്പുഴ> ആലപ്പുഴ തലവടിയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ (75) ആണ് ജീവനൊടുക്കിയത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

ശ്രീകണ്ഠൻ തലേദിവസം വാങ്ങി വെച്ച പെട്രോൾ വീടിന് ചുറ്റും ഒഴിച്ച് തീ കൊളുത്തിയ ശേഷം മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. ഓമന കിടപ്പുരോഗിയാണ്. വീടിന് തീപിടിച്ചത് കണ്ട് മകൻ അമ്മയെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിലാണ് ഇരുവർക്കും പൊള്ളലേറ്റത്. ഇവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്കും മാറ്റി.

ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ശ്രീകണ്ഠൻ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top