24 November Sunday

മഴവില്ലഴകില്‍ മാനവീയം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

തിരുവനന്തപുരം 
ന​ഗരത്തില്‍‌ നടന്ന ക്വീയര്‍ പ്രൈഡ് പതിമൂന്നാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര

തിരുവനന്തപുരം>ന​ഗരവീഥികളിൽ ആഹ്ലാദത്തിന്റെ മഴവില്ല് പകർന്ന് പതിമൂന്നാമത് ലൈംഗിക സ്വാഭിമാന റാലി. മഴവില്ല് പതാക പുതച്ചും മുഖത്ത് മഴവില്ല് നിറത്തിലെ ചിത്രശലഭങ്ങളെ വരച്ചിട്ടും റാലിയെ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാക്കി. ക്വിയർ പ്രൈഡ് കേരളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിലും പൊതുസമ്മേളനത്തിലും കലാസായാഹ്നത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഞ്ഞൂറോളം പേർ പങ്കെടുത്തു. സെക്രട്ടറിയറ്റ് സൗത്ത് ​ഗേറ്റിൽനിന്ന് ആരംഭിച്ച് ന​​ഗരം ചുറ്റിയ റാലി മാനവീയം വീഥിയിൽ സമാപിച്ചു.
ട്രാൻസ്ജെൻഡർ വിദ്യാർഥിക്ക്‌ കോളേജ് ഹോസ്റ്റലിൽ പ്രവേശനം, ശുചിമുറി സൗകര്യം, അധ്യാപകർക്ക് എൽജിബിടിക്യു ബോധവൽക്കരണം, ക്യാമ്പസിൽ സ്റ്റുഡന്റ് ക്വീർ സപ്പോർട്ട്, കൗൺസിലിങ്, ജെൻഡർ ജസ്റ്റിസ് ബോർഡിൽ ക്വീയർ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അവതരിപ്പിച്ചു.

മോനിഷ ന​ഗറിൽ ചേർന്ന സമാപന സമ്മേളനത്തിൽ ക്വീയർ വിദ്യാർഥി പത്രിക സംഘാടക സമിതി അം​ഗങ്ങളിൽനിന്ന് സാക്ഷരത മിഷൻ ഡയറക്ടർ ഡോ. എ ജി ഒലീനയ്ക്ക്‌ സമർപ്പിച്ചു. സമൂഹത്തിന് മാതൃകയായ ക്വീയർ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ കവയത്രി വിജയരാജമല്ലിക, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളായ ശീതൾ ശ്യാം, ശ്രീമയി എന്നിവർ പങ്കെടുത്തു. ‌അതിജീവനം ആവിഷ്കാരം നിലനിൽപ്പ് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ നളിനി ജമീല, രമണി, ​ഗാർ​ഗി, ശ്യാമ എസ് പ്രഭ, ഷെറിൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top