22 December Sunday

കൊല്ലം–മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

തിരുവനന്തപുരം
പൂജ തിരക്കിനെ തുടര്‍ന്ന് മംഗളൂരു--കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. മംഗളൂരു ജങ്ഷന്‍--കൊല്ലം പ്രതിവാര സ്പെഷ്യല്‍ (06047) തിങ്കള്‍ രാത്രി 11 ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 10.20ന് കൊല്ലത്ത് എത്തും. തിരികെ കൊല്ലം--മംഗളൂരു ജങ്ഷന്‍ പ്രതിവാര സ്പെഷ്യല്‍(-06048) കൊല്ലത്തുനിന്ന്  വൈകിട്ട് 6.55 ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7.30 ന് മംഗളൂരു ജങ്ഷനില്‍ എത്തും.

 കൊച്ചുവേളി--മംഗളൂരു ജങ്ഷന്‍ അന്ത്യോദയ പ്രതിവാര സ്പെഷ്യല്‍ (06157) എക്സ്പ്രസ് തിങ്കള്‍ രാത്രി 9.25 നും  മംഗളൂരു ജങ്ഷന്‍--കൊച്ചുവേളി അന്ത്യോദയ പ്രതിവാര സ്പെഷ്യല്‍(06158) എക്സ്പ്രസ് ചൊവ്വ രാത്രി 8.10 നും പുറപ്പെടും. ഇതിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top