22 December Sunday

മണിപ്പുർ ആക്രമണം: പ്രധാനമന്ത്രി മൗനം വെടിയണം- ജോസ് കെ മാണി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

കോട്ടയം> ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ട് മണിപ്പുരിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മൗനം വെടിഞ്ഞ്‌ ഇടപെടണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. മണിപ്പുരിലെ സ്ഥിതിഗതികൾ അത്യന്തം ആശങ്കാജനകമാണ്. ജിരിബാം ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് കൃത്യമായ ഇടപെടൽ നടത്തുന്നതിൽ സംസ്ഥാന സർക്കാരിനും കേന്ദ്രസേനയ്ക്കും ഗുരുതര വീഴ്ച സംഭവിച്ചു.

സംഘർഷം തലസ്ഥാനമായ ഇംഫാലിലേക്കും ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ സംഘടിതമായ ആക്രമണമാണ് സായുധസംഘങ്ങൾ അഴിച്ചുവിടുന്നത്. നിരവധി ക്രൈസ്തവ ദേവാലയങ്ങൾ തകർത്തു. ഒട്ടേറെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങൾ ഏതുനിമിഷവും ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ മണിപ്പുർ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top