22 December Sunday

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: വിചാരണക്കോടതിയിലെ രേഖകൾ ഹാജരാക്കാൻ നിർദേശിച്ച് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

കൊച്ചി> ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിചാരണക്കോടതി രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഒരു മാസത്തിനകം രേഖകൾ ഹാജരാക്കാനാണ് സിംഗിൾ ബഞ്ചിന്റെ നിർദേശം. സർക്കാരിന്റെ റിവിഷൻ ഹർജി ജനുവരിയില്‍ പരിഗണിക്കും. കേസിലെ പ്രതി പട്ടികയിൽ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയ കാസർകോട് സെഷൻസ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ മത്സരിക്കുമ്പോൾ ബിഎസ്‌പിയിലെ കെ സുന്ദരയും പത്രിക നൽകിയിരുന്നു. സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കോഴയായി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. സുരേന്ദ്രനുപുറമെ ബിജെപി കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്ഠ റായ്, വെെ സുരേഷ്, ലോകേഷ് നോട്ട എന്നിവരാണ് മറ്റു പ്രതികൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top