19 December Thursday

ഗുരുവായൂരിൽ ഒറ്റദിവസം 334 വിവാഹം

ടി ബി ജയപ്രകാശ്‌Updated: Sunday Sep 8, 2024


ഗുരുവായൂർ
390 മിനിറ്റ്‌ (ആറര മണിക്കൂർ), 334 വിവാഹം. വിവാഹനടത്തിപ്പിൽ ചരിത്രം കുറിച്ച്‌ ഗുരുവായൂർ. ആദ്യമായാണ്‌ ഗുരുവായൂരിൽ ഇത്രയേറെ വിവാഹം നടക്കുന്നത്. ശനി രാത്രിവരെ 358 വിവാഹങ്ങൾക്ക് ശീട്ടാക്കിയിരുന്നു. തിരക്കായതിനാൽ 10 വിവാഹം ഗുരുവായൂരിൽ വേണ്ടതില്ലെന്ന് തീരുമാനിച്ചു. ചിലത് ഇരട്ട ബുക്കിങ്‌ ആണ്‌.
വിവാഹത്തിരക്ക്‌ കൈകാര്യം ചെയ്യാൻ വൻ ക്രമീകരണങ്ങളാണ് ദേവസ്വം അധികൃതരും പൊലീസും നഗരസഭയും ഏർപ്പെടുത്തിയത്‌.  നാല് സ്ഥിരം വിവാഹമണ്ഡപങ്ങൾക്കുപുറമെ രണ്ടു മണ്ഡപംകൂടി അധികൃതർ സജ്ജമാക്കി.

പുലർച്ചെ നാലിനുമുതൽ വിവാഹം തുടങ്ങി. ടോക്കൺ ലഭിച്ച വിവാഹസംഘത്തിന്  തെക്കേ നടപ്പന്തലിൽ വിശ്രമസൗകര്യമൊരുക്കി. ഊഴമനുസരിച്ച്‌ മണ്ഡപത്തിലെത്തി താലികെട്ടി. ഉച്ചപ്പൂജയ്ക്ക് നടയടയ്ക്കുംമുമ്പ്‌ 333 വിവാഹം നടന്നു. നട തുറന്നശേഷം ഒരെണ്ണംകൂടി നടന്നു. വിവാഹത്തിരക്ക് കുറഞ്ഞശേഷം കിഴക്കേ നട വിശ്വാസികൾക്കായി തുറന്നുകൊടുത്തു. മറ്റു നിയന്ത്രണങ്ങളും നീക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top