വിരുദുനഗർ> സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എൻ എസ് വെങ്കട്ടരാമൻ (65) അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പാർട്ടി മുഖപത്രമായ തീക്കതിരിന്റെ ചീഫ് എഡിറ്ററായും ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചു. സിപിഐ എം വിരുദുനഗർ ജില്ലാ സെക്രട്ടറിയായിരുന്നു.
മേയ് ദിന പൊതുയോഗത്തിൽ പങ്കെടുത്ത് രാത്രി മധുരയിലെ തീക്കതിർ ഹെഡ് ഓഫീസിൽ നിന്ന് മടങ്ങവെ ബസ് സ്റ്റോപ്പിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വിരുദുനഗറിലെ സിപിഐ എം ഓഫീസിൽ പൊതുദർശനത്തിന് വച്ചു. വൈകുന്നേരം അറുപ്പുകോട്ടൈ റെട്ടിയപ്പട്ടി ഗ്രാമത്തിൽ സംസ്കാരം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..