17 December Tuesday

സാക്കിർജി ; തബലയിൽ മഹാവിസ്‌മയം തീർക്കുന്ന അപൂർവ പ്രതിഭ : മട്ടന്നൂർ ശങ്കരൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

മട്ടന്നൂർ ശങ്കരൻകുട്ടിക്കും പെരുവനം കുട്ടൻ മാരാർക്കുമൊപ്പം

 

ജീവിതത്തിലെ മറക്കാനാവാത്ത വ്യക്തിത്വമാണ്‌ സാക്കിർജി. തബലയിൽ മഹാവിസ്‌മയം തീർക്കുന്ന അപൂർവ പ്രതിഭയ്‌ക്കൊപ്പം ഏഴുവർഷംമുമ്പ്‌ 2017 ഫെ-ബ്രു-വ-രി- 19ന്- തൃശൂരിലെ ചേർ-പ്പിൽവച്ചാണ്‌ ചെണ്ടയിൽ ജുഗൽബന്ദി തീർക്കാൻ എനിക്ക്‌ അവസരം ലഭിച്ചത്‌. അന്നമനട പരമേശ്വരമാരാരെയും പെരുവനം കുട്ടൻമാരാരെയുംപോലുള്ള മഹാപ്രതിഭകൾക്കുമുന്നിലായിരുന്നു ഫ്യൂഷൻ വിസ്മയം.

മും-ബൈ- ആ-സ്ഥാ-ന-മാ-യ- ക-ലാ-സാം-സ്‌കാ-രി-ക- സം-ഘ-ട-ന- ‘കേ-ളി’-യുടെ അമരക്കാരൻ രാമചന്ദ്രനാണ്‌ അതിന്‌ അവസരമൊരുക്കിയത്‌. ചെ-ണ്ട-യു-ടെ- മേ-ളപ്പെ-രു-ക്ക-ത്തി-നൊ-പ്പം- അ-ദ്ദേ-ഹത്തിന്റെ കൈവിരലുകൾ തബലയിൽ താളമിട്ടുതുടങ്ങിയപ്പോൾ ഞാൻ എന്നെത്തന്നെ മറന്നു. പ-തി-ഞ്ഞ- താ-ള-ത്തിൽ- തു-ട-ങ്ങിയ നാദം- അന്തരീക്ഷത്തിൽ  മാന്ത്രികവലയംതീർത്തു. എന്റെ ചെ-ണ്ട-യ്--ക്ക്-- ത-ബ-ല-യിൽ- അദ്ദേഹത്തിന്റെ മ-റു-പ-ടി.- കേ-ര-ള-ത്തി-ന്റെ- ത-ന-ത്-- അസുര വാ-ദ്യ-മാ-യ- ചെ-ണ്ട-യു-മാ-യി തബലയ്‌ക്ക്‌ ഇത്തരമൊരു ഇഴുകിച്ചേരൽ എനിക്ക്‌ ആദ്യഅനുഭവമായിരുന്നു. 

എനിക്ക്‌ തോന്നിയത്‌ വിയർത്തൊഴുകുന്ന അദ്ദേഹത്തിന്റെ കൈകകളിൽനിന്ന്‌, വിരലുകൾ തബലയിൽ ഒട്ടിപ്പിടിച്ചതായാണ്‌. ‘‘അൽപം വിശ്രമം വേണോ’’ എന്ന ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി, ‘‘വേണ്ട, എന്റെ വിരലുകൾ ഇതിനകംതന്നെ സന്തോഷത്താൽ മരവിച്ചുപോയിട്ടുണ്ട്‌. നമുക്ക്‌ തുടരാം’’ എന്നായിരുന്നു. പിച്ച്‌ ഉയരുന്തോറും ജനം ഇടതടവില്ലാതെ കരഘോഷം മുഴക്കി.

അദ്ദേഹത്തിന്റെ പിതാവ്‌ ഉസ്‌താദ്‌ അല്ലാ രാഖയെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്‌. അതിനവസരമൊരുക്കിയത്‌ എം എ ബേബിയാണ്‌. സാക്കിർജിയെ തിരുവനന്തപുരത്തുവച്ച്‌ ചലച്ചിത്രകാരൻ ഷാജി എൻ കരുണാണ്‌ പരിചയപ്പെടുത്തിയത്‌. ‘വാനപ്രസ്ഥ’ത്തിന്‌ സംഗീതമൊരുക്കാൻ  തിരുവനന്തപുരത്തെത്തിയപ്പോൾ. അന്നദ്ദേഹത്തിനുവേണ്ടി തായമ്പക അവതരിപ്പിച്ചു. ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നതിന്‌ വർഷങ്ങൾക്കുമുമ്പ്‌ അദ്ദേഹത്തെ കണ്ടിട്ടുണ്ട്‌. അത്‌ മുംബൈയിലെ ഹോണിമാൻ സർക്കിളിൽ പല്ലാവൂർ അപ്പുമാരാരാശാന്റെ  ചെണ്ടമേളം കേൾക്കാൻ സാക്കിർജി എത്തിയപ്പോൾ. അപ്പുവാശാന്റെ ചെണ്ടമേളത്തിന്റെ മാസ്‌മരികതയിൽ മുങ്ങി, വികാരഭരിതനായി കാണികൾക്കിടയിൽനിന്ന സാക്കിർജിയുടെ രൂപം മറക്കാനാകില്ല. അദ്ദേഹം ഓടിയെത്തി അപ്പുവാശാന്റെ കാൽതൊട്ട്‌ നമസ്‌കരിച്ചു. വർഷങ്ങൾക്കുശേഷം ചേർപ്പിലെ പെരുവനത്ത്‌ ഞാനും സാക്കിർജിയും ചേർന്ന്‌ നടത്തിയ ഫ്യൂഷൻ ഒരു തരത്തിൽ ഗുരുനാഥന്മാർക്കുള്ള ദക്ഷിണകൂടിയാണ്‌. 

എന്നെ ‘ഗുരുജി’യെന്നാണ്‌ വിളിച്ചിരുന്നത്‌. അദ്ദേഹത്തിനൊപ്പം ഒരുമാസത്തോളം അമേരിക്കയിൽ ഞാനും സംഘവും 2019ൽ ജുഗൽബന്ദി അവതരിപ്പിച്ചു. അദ്ദേഹത്തിന്‌ മുതിർന്ന കലാകാരന്മാരോടുള്ള ആദരവ്‌, സഹകലാകാരന്മാരോടുള്ള സൗഹൃദം, പരസ്‌പര ബഹുമാനം, കലയോടുള്ള സമർപ്പണം എന്നിവയൊക്കെ കണ്ടുപഠിക്കേണ്ടതാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top