22 December Sunday

കോൺഗ്രസിനുള്ളിൽ അഗ്നിപർവതം പുകയുന്നു; പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

തിരുവനന്തപുരം> പാലക്കാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ അഗ്നിപർവതം പുകയുകയാണെന്നും പൊട്ടിത്തെറുകൾ ഇനിയുമുണ്ടാകുമെന്നും മന്ത്രി എം ബി രാജേഷ്. പാലക്കാട്‌ കോൺഗ്രസ് പ്രവർത്തകരിൽ ഉള്ളിൽ അമർഷമുണ്ട്. അത് ഇടതുപക്ഷത്തിന് അനുകൂലമാകും. പി സരിൻറെ സ്ഥാനാർഥിത്വത്തിലൂടെ വട്ടിയൂർക്കാവിലെ വിജയം പാലക്കാടും ആവർത്തിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.

ബിജെപി– കോൺഗ്രസ് ഡീൽ കോൺഗ്രസിൽ കൂടുതൽ അസംതൃപ്തി ഉണ്ടാക്കി. അടക്കിപ്പിടിച്ച അമർഷത്തോടെയാണ് കോൺഗ്രസുകാർ കഴിയുന്നത്. സരിന്റെ ഇന്നലത്തെ റോഡ് ഷോയോട് കൂടി പാലക്കാട് എൽഡിഎഫിന്റെ ആത്മവിശ്വാസം കൂടിയെന്നും അദ്ദേഹം കൂട്ടിചേർത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top