22 December Sunday

ഒരു നുണബോംബിനും സരിൻ തരംഗത്തെ തടുക്കാനാവില്ല: എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

പാലക്കാട്‌> എന്ത്‌ നുണബോംബ്‌ പൊട്ടിച്ചാലും പാലക്കാട്‌ സരിൻ തരംഗത്ത തടുക്കാനാവില്ലെന്നും വട്ടിയൂർക്കാവ്‌ മാതൃകയിൽ പാലക്കാട്‌ പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. വർഗീതയതയുടെ കാളകൂടത്തെയാണ്‌ കോൺഗ്രസ്‌ സ്വീകരിച്ചത്‌. ഇത്‌ എൽഡിഎഫിന്റെ സാധ്യത വർധിപ്പിച്ചു. തെരഞ്ഞെടുപ്പിന്‌ തൊട്ടടുത്ത്‌ ബോംബ്‌ പൊട്ടിക്കുകയെന്നതാണ്‌ ഇപ്പോഴത്തെ രീതി. അടുത്ത രണ്ട്‌ ദിവസത്തേക്ക്‌ കരുതി വച്ചിരിക്കുന്ന നുണ ബോംബ്‌ എന്താണെന്നും കോൺഗ്രസിൽ നിന്ന്‌ തന്നെ വിവരം ലഭിച്ചിട്ടുണ്ട്‌. എന്തൊക്കെ അധാർമിക മാർഗങ്ങൾ അവലംബിച്ചാലും സരിൻ തരംഗത്തെ മറികടക്കാൻ സാധിക്കില്ല.

സന്ദീപ്‌ വാര്യർ ആദ്യം ചെയ്യേണ്ടത്‌ കഴുത്തിൽ ടയറിട്ട്‌ 3000, 4000 എണ്ണത്തിനെ ചുട്ടുകൊന്നാൽ ബാക്കിയുളളവർ ഒതുങ്ങിക്കൊള്ളുമെന്ന വർഗീയ പ്രസ്താവനയ്‌ക്ക്‌ മാപ്പ്‌ പറയുകയാണ്‌. കേരള ചരിത്രത്തിൽ ഇത്രവലിയ ഹീനമായ വംശഹത്യ ആഹ്വാനം നടത്തിയ ഒരാളില്ല. കോൺഗ്രസിന്‌ ആ കാളകൂട വിഷത്തെ സ്വീകാര്യമായിരിക്കും. പക്ഷേ കേരളത്തിന്റെ മതനിരപേക്ഷ സമൂഹം അതംഗീകരിക്കില്ല.

മുസ്ലീം ലീഗ്‌ നേതാക്കൾക്ക്‌ സന്ദീപ്‌ വാര്യർ പ്രശ്‌നമാവില്ല. എന്നാൽ നാട്ടിൽ മതനിരപേക്ഷ മനസുള്ള ജനങ്ങൾക്ക്‌ സാധിക്കില്ല. എം എം ഹസനും കെ മുരളീധരനുമെല്ലാം ഇയാൾ എത്രമാത്രം വിഷം തീണ്ടിയിട്ടുണ്ടെന്ന്‌ മനസിലായിട്ടുണ്ട്‌. സന്ദീപ്‌ വാര്യർ എന്തും പറയുമെന്നതിന്‌ ചരിത്രം സാക്ഷി. രാഹുൽ ഗാന്ധിയെ കുതിരവട്ടത്തുകൊണ്ടുപോകണമെന്ന്‌ പറഞ്ഞയാളാണ്‌. എന്തും പറയാൻ പറ്റുന്ന നാവുള്ളയാൾ എന്നതാണ്‌ പ്രത്യേകതയെന്നും എം ബി രാജേഷ്‌ പാലക്കാട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top