26 December Thursday

യുഡിഎഫ്‌ എസ്‌ഡിപിഐയുടെ തടവിലെന്ന് മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കൊച്ചി> യുഡിഎഫ്‌ എസ്‌ഡിപിഐയുടെ തടവിലായി കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട്ടെ യുഡിഎഫ്‌ വിജയത്തിന്‌ പിന്നാലെ വിജയത്തിൽ അവകാശവാദം ഉന്നയിച്ച എസ്ഡിപിഐയെ തള്ളിപ്പറയാൻ ഒരു യുഡിഎഫ്‌ നേതാവിനും നാവു പൊന്തിയിട്ടില്ല. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും എസ്‌ഡിപിയുടെ വോട്ടുവേണ്ടെന്ന്‌ അവർ പറഞ്ഞില്ല.  അതെല്ലാം കേരളം ചർച്ച ചെയ്യുമെന്നും എം ബി രാജേ്‌ കൊച്ചിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

പാലക്കാട്ടെ യുഡിഎഫ്‌ വിജയത്തിന്‌ പിന്നാലെ എസ്‌ഡിപിഐ നടത്തിയ വിജയാഹ്ലാദപ്രകടനം മതനിരപേക്ഷ കേരളത്തിനുള്ള മുന്നറിയിപ്പാണ്. പാലക്കാട്‌ എൽഡിഎഫിന്‌ വോട്ട്‌ വർധിക്കുകയാണുണ്ടായത്‌.  ബിജെപിയുമായുള്ള  വോട്ടിലെ അന്തരം ഗണ്യമായി കുറഞ്ഞു. ലോക്‌ സഭാ തെരഞ്ഞെടുപ്പിൽ 9000 വോട്ടിന്റെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14000 വോട്ടിന്റെയും അന്തരമുണ്ടായിരുന്നത്‌ 2000 ലേക്ക്‌ എത്തി. ബിജെപിക്ക്‌ യുഡിഎഫ്‌ സഹായത്താൽ തൃശൂരിൽ ഒരു ലോക്‌സഭാ സീറ്റിൽ വിജയിക്കാനായി എന്നതിനപ്പുറം അവർക്ക്‌കേരളത്തിൽ ശാശ്വതമായ വളർച്ചയുണ്ടാകില്ലെന്നും എം ബി രാജേഷ്‌ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top