23 November Saturday

മാധ്യമങ്ങള്‍ക്ക് താൽപ്പര്യം 
ഇടതുവിരുദ്ധ വിവാദങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

തിരുവനന്തപുരം
ഇടതുവിരുദ്ധമായ സെലക്ടഡ് വിവാദങ്ങളിൽ മാത്രമാണ് മാധ്യമങ്ങൾക്ക് താൽപ്പര്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്താതിരിക്കാനുള്ള ജാഗ്രതയും സൂക്ഷ്മതയുമാണ്‌ മാധ്യമങ്ങൾ കാണിക്കുന്നത്‌. ലോകത്തിലെതന്നെ ഏറ്റവും വലിയ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്നതുപോലും വാർത്തയായി നൽകാൻ ദൃശ്യമാധ്യമങ്ങൾ താൽപ്പര്യപ്പെടുന്നില്ല.

കാസർകോട് ചൊവ്വാഴ്ച മാത്രം പത്തിലധികം കമ്പനികൾ ആരംഭിക്കുകയും തറക്കല്ലിടുകയും ചെയ്‌തു. അതൊന്നും ഒരു സെക്കൻഡ് പോലുമുള്ള വാർത്തയായി ഭൂരിപക്ഷം മാധ്യമങ്ങളും നൽകിയില്ല. അയർലൻഡിൽനിന്നുള്ള സെമികണ്ടക്ടർ മേഖലയിലെ പ്രധാന സാങ്കേതികവിദ്യാ ദാതാക്കളായ ക്രസ്‌ന തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നുണ്ട്. ഇത്തരം നേട്ടങ്ങളും ചെറിയ വാർത്തകളായി നൽകാൻ മാധ്യമങ്ങൾ ശ്രമിക്കണം.

വിവാദങ്ങൾ മാത്രമാണ് ആളുകൾക്ക് താല്പര്യമെന്ന് മാധ്യമങ്ങൾ പറയുമ്പോൾ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കൊല്ലുമെന്ന് പറഞ്ഞ് നടത്തിയ പ്രസംഗം എത്രസമയം ചർച്ച നടത്തി? കേന്ദ്രമന്ത്രി മാധ്യമങ്ങളോട് നടത്തുന്ന പ്രതികരണങ്ങളും ചർച്ചയല്ല. കെപിസിസി പ്രസിഡന്റ് പ്രതിപക്ഷനേതാവിനെതിരെ നടത്തിയ പരാമർശങ്ങളും അധികസമയം നീണ്ടുനിൽക്കാത്ത വാർത്തകളായിരുന്നു. ഏത് വിവാദം നീണ്ടുനിൽക്കണമെന്നും ഏത് വിവാദം പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാധ്യമങ്ങൾക്കറിയാമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top