23 December Monday

'താലിബാന്‍ വിസ്മയങ്ങളുടെ പുതിയ കണ്ടുപിടിത്തം'; മീഡിയ വണ്ണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

മീഡിയ വണ്ണിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലില്‍ നടന്ന പരിപാടിയെ വിമര്‍ശിച്ചുകൊണ്ടാണ് ഡെക്കാന്‍ ക്രോണിക്കിള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ജെ ജേക്കബ് രംഗത്ത് വന്നത്.

 'അമ്മയെ തൊട്ടാല്‍ സിപിഐ ഐ എമ്മിന് പൊള്ളുന്നതെന്തിന്' എന്ന തലക്കെട്ടോടു കൂടി മീഡിയ വണ്ണില്‍ സംപ്രേക്ഷണം ചെയ്ത ഔട്ട് ഓഫ് ഫോക്കസ് പരിപാടിയെ ആണ് കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് മലയാള സിനിമ ഇന്‍ഡസ്ട്രിയിലും, താരസംഘടയായ എഎംഎംഎ യിലും ഉണ്ടായ മാറ്റങ്ങള്‍ വെറുതെ സംഭവിച്ചതല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ സംഭവിപ്പിച്ചതാണെന്നും കെ ജെ ജേക്കബ് പറഞ്ഞു

ഒപ്പം കുറവുകളും കാലതാമസവുമുണ്ടെങ്കിലും അത് സംഭവിപ്പിച്ച സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേരാണ് സിപിഐഎം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ചരിത്രത്തിലില്ലാത്തതു കേരളത്തില്‍ സംഭവിക്കുകയാണ്. ചൂഷിതരായ സ്ത്രീകള്‍ക്കു ചവിട്ടി നില്ക്കാന്‍ ഒരിടം കിട്ടുകയാണ്. അവര്‍ നിവര്‍ന്നു നില്‍ക്കുകയാണ്. അവര്‍ സംസാരിക്കുകയാണ്.ഇതുവരെയില്ലാത്തതാണ്. അവര്‍ക്കുവേണ്ടി പോലീസ്/നിയമസംവിധാനം കാത്തുനില്‍ക്കുകയാണ്. അവര്‍ പറയുന്നത് കേള്‍ക്കാന്‍ അപ്പുറത്തു കാതോര്‍ത്തുനില്‍ക്കുകയാണ്.

അവരുടെ വാക്കുകള്‍ക്ക് വിലകിട്ടുകയാണ്.ഇതുവരെയില്ലാത്തതാണ്. പത്തും ഇരുപതും മുപ്പതും നാല്പതും അന്‍പതും ഒക്കെ വര്ഷം നീളുന്ന കലാജീവിതത്തില്‍ തങ്ങള്‍ പറഞ്ഞതോ കാണിച്ചതോ ആയ തോന്ന്യാസങ്ങളുടെ പേരില്‍ പുരുഷുക്കള്‍ ഇപ്പോള്‍ എരിപൊരി കൊള്ളുകയാണ്. അവര്‍ അക്കൗണ്ടബിളാവുകയാണ്.

ഇതുവരെയില്ലാത്തതാണ്. നാട്ടുവാഴിത്തശീലങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.അവ മെല്ലെ മെല്ലെ അടക്കം ചെയ്യപ്പെടുകയാണ്. ചവിട്ടി നില്‍ക്കാനിടം കിട്ടിയ പെണ്ണുങ്ങള്‍ അവരുടെ അനുഭവങ്ങള്‍കൊണ്ട് ലോകത്തെ മാറ്റുകയാണ്.ഇതുവരെയില്ലാത്തതാണ്.

ഇതൊന്നും വെറുതെ സംഭവിച്ചതല്ല. ഒരു സര്‍ക്കാര്‍ സംഭവിപ്പിച്ചതാണ്. കുറവുകളും കാലതാമസവുമുണ്ടെങ്കിലും അത് സംഭവിപ്പിച്ച സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേരാണ് സി പി എം. ആ പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ പൊള്ളുന്നു എന്നാണ് താലിബാന്‍ വിസ്മയങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഈ പടത്തിലുള്ള കഥാപാത്രം പാര്‍ട്ടിക്കാരനാണ് എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്! മൗദൂദി കുത്തിത്തിരിപ്പിന്റെ പല അവസ്ഥാന്തരങ്ങളും ഇതിനു മുന്‍പും കണ്ടിട്ടുണ്ട്.

പക്ഷെ ഇത്ര ദയനീയമായ വേര്‍ഷന്‍ ഇതാദ്യമായാണ്. ഇതുവരെയില്ലാത്തതാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top