24 September Tuesday

നീലാകാശം പച്ചയാണോ...!

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

സത്യത്തിന്റെ വാർത്തുവയ്‌പ്പായിരുന്നു മലയാളിക്ക്‌ മാധ്യമങ്ങൾ. എന്നാൽ ഇന്നോ ദൃശ്യ–-അച്ചടി മാധ്യമ വാർത്തകളെ ഒരു സംശയത്തിന്റെ അരിപ്പയിലൂടെ വായിക്കേണ്ട ഗതികേടിലാണ്‌ നാം. കേരളത്തിന്റെ നെഞ്ചുതകർത്ത മുണ്ടക്കൈയുടെ വേദന ലൈവായി നൽകി കണ്ണീര്‌ വിറ്റവർ, അതിനോടുള്ള കേന്ദ്ര അവഗണന മറച്ചുപിടിക്കാൻ എത്ര മനോഹരമായാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ ‘കഥ’ മെനഞ്ഞത്‌.  ദുരന്തത്തിൽപോലും കേരളവിരുദ്ധ രാഷ്‌ട്രീയമാണ്‌ മാധ്യമ അജൻഡ. സിപിഐ എം വിരുദ്ധതയും ഇടതുപക്ഷ വിരോധവും കൊണ്ട്‌ അന്ധരായവർ കേരളം കൈവരിച്ച നേട്ടങ്ങളും അംഗീകാരങ്ങളും കാണാറില്ല.  

അസത്യവും അർധസത്യവും ചേർത്ത്‌ ഊഹാപോഹത്തിന്റെ രസക്കൂട്ടിൽ വാർത്തെടുക്കുന്ന ഈ ‘ബ്രേക്കിങ് ന്യൂസ്‌’ ആണ്‌ യുഡിഎഫും ബിജെപിയും ഏറ്റെടുത്ത്‌ ഇടതുപക്ഷവിരുദ്ധ കർസേവയ്‌ക്ക്‌ ആക്കം കൂട്ടുന്നത്‌.  ഇത്തരം ജനവിരുദ്ധവാർത്തകളെല്ലാം കേരള വിരുദ്ധവുമാണെന്നറിയണം.  മരണവീട്ടിലുൾപ്പെടെ കാണിക്കുന്ന മലയാള മാധ്യമങ്ങളുടെ ഈ മനുഷ്യപ്പറ്റില്ലായ്‌മ ആരാണ്‌ ചോദ്യംചെയ്യേണ്ടത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top