തിരുവനന്തപുരം > മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്‌ണന് കുറ്റാരോപണ മെമ്മോ നൽകി. ഒരു മാസത്തിനകം രേഖമൂലം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ മെമ്മോയിൽ വ്യക്തമാക്കി.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ മതപരമായ വിഭാഗീയതയ്‌ക്ക് ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഐഎഎസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഗോപാലകൃഷ്‌ണനെതിരെയുള്ളത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദം നിലനിൽക്കുന്നതല്ലെന്നും മെമ്മോയിൽ പറഞ്ഞു.ഫോൺ റീസെറ്റ് ചെയ്‌തശേഷമാണ് ഗോപാലകൃഷ്‌ണൻ ഫോൺ പൊലീസിന് കൈമാറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..