22 December Sunday

ആനത്തലവട്ടം ആനന്ദന്‌ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

തിരുവനന്തപുരം/കൊച്ചി
സിഐടിയു സംസ്ഥാന പ്രസിഡന്റും മുതിർന്ന സിപിഐ എം നേതാവുമായിരുന്ന ആനത്തലവട്ടം ആനന്ദനെ അനുസ്‌മരിച്ച്‌ കേരളം. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജനറൽ സെക്രട്ടറി എളമരം കരീം പതാക ഉയർത്തി.


സംസ്ഥാന കമ്മിറ്റി നടത്തിയ അനുസ്‌മരണ സമ്മേളനത്തിൽ വിവിധ മേഖലകളിൽനിന്നുള്ള തൊഴിലാളികൾ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം അനുസ്മരണ പ്രഭാഷണം നടത്തി.


എറണാകുളം ജില്ലയിൽ തൊഴിലിടങ്ങളിൽ പതാക ഉയർത്തി. അനുസ്‌മരണ യോഗങ്ങളുമുണ്ടായി. കൊച്ചി കപ്പൽശാലയ്‌ക്കുമുന്നിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് പതാക ഉയർത്തി അനുസ്മരണപ്രഭാഷണം നടത്തി. ഒ ഡി ആൽബർട്ട് അധ്യക്ഷനായി. പി എ വിനീഷ്, സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. എറണാകുളം മാർക്കറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ മണിശങ്കർ അനുസ്മരണപ്രഭാഷണം നടത്തി. കെ വി മനോജ് അധ്യക്ഷനായി. എൻ എം മാത്യൂസ്, കെ ശശികുമാർ എന്നിവർ സംസാരിച്ചു.


ഇരുമ്പനം ബിപിസിഎല്ലിനുമുന്നിൽ ബി ഹരികുമാർ പതാക ഉയർത്തി. എം ഇബ്രാഹിംകുട്ടി അനുസ്മരണപ്രഭാഷണം നടത്തി. സെസിനു മുന്നിൽ കെ എസ്‌ അരുൺ കുമാർ, നീറിക്കോട് ജങ്‌ഷനിൽ എ പി ലൗലി, വില്ലിങ്ടൺ ഐലന്റ് നോർത്ത് എൻഡിൽ സി ഡി നന്ദകുമാർ, ഏലൂർ ടിസിസിക്കുമുന്നിൽ പി എം മുജീബ് റഹ്മാൻ, മാഞ്ഞാലി ഖാദി സെന്ററിനുമുന്നിൽ സോണി കോമത്ത്, നോർത്ത് കളമശേരിയിൽ സുമേഷ് പത്മൻ എന്നിവർ പതാക ഉയർത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top