25 October Friday
അന്താരാഷ്ട്ര ഫൈറ്റോ ടെക്‌നോളജി സമ്മേളനം സമാപിച്ചു

‘തലച്ചോറിലും ഹൃദയത്തിലും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ പെരുകുന്നു’

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
തേഞ്ഞിപ്പലം> സുരക്ഷിതമെന്ന് കരുതുന്ന ഫീഡിങ് ബോട്ടിലുകളില്‍വരെ സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കയിലെ സ്റ്റോക്ക്ബ്രിഡ്ജ് സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഡയറക്ടർ പ്രൊഫ. ബോഷ്വന്‍ ഷിങ്. കലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിച്ച അന്താരാഷ്ട്ര ഫൈറ്റോ ടെക്‌നോളജി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 
കുടിവെള്ളക്കുപ്പി, പ്ലാസ്‌റ്റിക് കണ്ടെയ്‌നര്‍ എന്നിവയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കൂടുതലാണ്‌. ഹൃദയത്തില്‍നിന്ന് മസ്തികത്തിലേക്കുള്ള രക്തക്കുഴലുകളില്‍വരെ പ്ലാസ്റ്റിക് സാന്നിധ്യമുണ്ട്. ഇത് ഹൃദയാഘാതം, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയവയ്‌ക്ക്‌ കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.  
 
സമാപന സമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ് മുഖ്യാതിഥിയായി. എംഐടി പ്രൊഫസര്‍ ഡോ. ഓം പര്‍കാശ് ധാൻകര്‍, ഡോ. ജോസ് ടി പുത്തൂര്‍, ഡോ. ലിസ് റൈലോട്ട് എന്നിവര്‍ സംസാരിച്ചു. 19 രാജ്യങ്ങളില്‍നിന്നായി 250-ഓളം പേരാണ് പങ്കെടുത്തത്. നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top