08 September Sunday

അപ്‌ഡേഷനിലുണ്ടായ പാളിച്ച

അനീഷ്‌ പന്തലാനിUpdated: Sunday Jul 21, 2024


പലതവണ പരീക്ഷിച്ച്‌ വിജയിച്ച ശേഷമാണ്‌ മൈക്രോസോഫ്‌റ്റ്‌ ഓരോ അപ്‌ഡേഷനും പ്രാവർത്തികമാക്കുന്നത്‌. എന്നാൽ, ആദ്യമായിട്ടാകാം ഇത്തരം ഒരു വീഴ്‌ച. വിൻഡോസ്‌ 10 ഓപ്പറേറ്റിങ്‌ സിസ്റ്റത്തിലെ സുരക്ഷാ പ്ലാറ്റ്‌ഫോമായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ (CrowdStrike) അപ്‌ഡേഷനിലുണ്ടായ പാളിച്ചയാണ്‌ വെള്ളിമുതൽ ലോകത്തെ കുഴക്കിയത്‌. ക്രൗഡ്‌സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസറിലെ ഒരു ബഗിന്റെ അപ്‌ഡേറ്റ്‌ കാരണം ഓഫായ സിസ്റ്റം റീ ബൂട്ട്‌ ചെയ്യാൻ പറ്റാതായി

ഓട്ടോ അപ്‌ഡേഷൻ ഇട്ടവയിലാണ്‌ പ്രശ്‌നമുണ്ടായത്‌. മൈക്രോസോഫ്‌റ്റ്‌ ഇത്‌ ശരിയാക്കുന്നതേയുള്ളു. പുതിയ അപ്‌ഡേഷൻ വന്നാലും പ്രശ്‌നം ബാധിച്ച സിസ്റ്റങ്ങളെല്ലാം ഓണാക്കാതെ പുതിയ അപ്‌ഡേഷൻ വരുത്തുക സാധ്യമല്ല. ഇവ തനിയെ റീ ബൂട്ട്‌ ആവുകയുമില്ല. അതിനാൽ ഓട്ടോമാറ്റിക്‌ സിസ്റ്റത്തിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത കുറവാണ്‌. ഓരോ സിസ്റ്റവും പ്രത്യേകമായി ശരിയാക്കേണ്ടി വരും.

(പ്രോഗ്രസീവ്‌ ടെക്കീസ്‌ 
സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top