23 December Monday

മിൽമ പാൽപ്പൊടി ഇനി ഗൾഫിലും

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

തിരുവനന്തപുരം > മിൽമ ഡേ ടു ഡേ ഡെയറി വൈറ്റ്നർ (മിൽമ പാൽപ്പൊടി) ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിൽപ്പനയ്ക്കെത്തുന്നു. പർച്ചേസ് ഓർഡർ കേരള കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (കെസിഎംഎംഎഫ്-മിൽമ) ചൊവ്വാഴ്ച ലുലു ഗ്രൂപ്പ് ഇന്റർനാഷനലിൽനിന്ന് സ്വീകരിക്കും. മിൽമ ചെയർമാൻ കെ എസ് മണിക്ക് ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം എ നിഷാദ് പർച്ചേസ് ഓർഡർ കൈമാറും.

ലുലു ഗ്രൂപ്പിന്റെ എക്സ്പോർട്ട് ഡിവിഷനായ ലുലു ഫെയർ എക്സ്പോർട്സാണ് ഓർഡർ നൽകുന്നത്. മിൽമ ഉൽപ്പന്നങ്ങൾ ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ വഴി വിൽക്കാൻ മിൽമയും ലുലു ഗ്രൂപ്പ് ഇന്റർനാഷണലുമായി കഴിഞ്ഞ വർഷം ധാരണപത്രം ഒപ്പിട്ടിരുന്നു. നിലവിൽ മിൽമ നെയ്യ്, പ്രീമിയം ഡാർക്ക് ചോക്ലേറ്റ്, ഗോൾഡൻ മിൽക്ക് മിക്സ് പൗഡർ (ഹെൽത്ത് ഡ്രിങ്ക്), ഇൻസ്റ്റന്റ്‌ പനീർ ബട്ടർ മസാല, പാലട പായസം മിക്സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്.

പെരിന്തൽമണ്ണ മൂർക്കനാട്ടെ മിൽമ ഡെയറി ക്യാമ്പസിൽ നടക്കുന്ന മലപ്പുറം ഡെയറിയുടെയും പാൽപ്പൊടി നിർമാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങിലാണ് പർച്ചേസ് ഓർഡർ കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. മന്ത്രി കെ എൻ ബാലഗോപാൽ മിൽമ ഡെയറി വൈറ്റ്നറിന്റെ വിപണനോദ്ഘാടനം നിർവഹിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top