25 November Monday
നടപ്പാകുന്നത് 
എല്‍ഡിഎഫി​ന്റെ 
തെരഞ്ഞെടുപ്പുവാ​ഗ്ദാനം

കങ്ങരപ്പടി മിനി സ്‌റ്റേഡിയം നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കളമശേരി
കങ്ങരപ്പടി മിനി സ്റ്റേഡിയത്തിന് വ്യവസായമന്ത്രി പി രാജീവ് കല്ലിട്ടു. എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് 99 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌റ്റേഡിയം നിർമിക്കുന്നത്. "യുവതയ്ക്കൊപ്പം കളമശേരി' പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ കായികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


1980 ചതുരശ്രമീറ്ററില്‍ ഫുട്ബോൾ ഗ്രൗണ്ട് വികസനമാണ് സ്റ്റേഡിയം നിർമാണത്തിലെ പ്രധാന ഘടകം. 517 ചതുരശ്രയടി വലിപ്പമുള്ള സ്റ്റേജും മേൽക്കൂരയും സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ഗ്രീൻ റൂം, ശുചിമുറി, വെള്ളമൊഴുകി പോകുന്നതിനുള്ള കനാൽ, ചുറ്റുവേലി, ഫ്ലഡ്‌ലൈറ്റ് സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. ഓപ്പൺ ജിം, വാക് വേ നിർമാണവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.


പത്തുകോടി രൂപ ചെലവഴിക്കുന്ന കുസാറ്റ് സ്റ്റേഡിയം, ചങ്ങമ്പുഴ നഗർ ഗ്രൗണ്ട്, കടുങ്ങല്ലൂർ വൃന്ദാവനം ഗ്രൗണ്ട്, ആലങ്ങാട് കൊടുവഴങ്ങ വോളിബോൾ ഗ്രൗണ്ട്, കടുങ്ങല്ലൂർ കോസ്‍മോസ് വോളിബോൾ ഗ്രൗണ്ട്, വട്ടേക്കുന്നം ടർഫ്, പഴന്തോട് ഓപ്പൺ ജിം, തടിക്കക്കടവ് പാലം ഓപ്പൺ ജിം, കളമശേരി ഗ്ലാസ് കോളനി ഓപ്പൺ ജിം പദ്ധതികളാണ് കളമശേരിയിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കങ്ങരപ്പടി റോഡ് പതിനെട്ടര മീറ്ററിൽ വീതി കൂട്ടി നിർമിക്കുന്നതിനുള്ള പദ്ധതി നടപടിയും ആരംഭിച്ചിരിക്കുകയാണ്. 1.4 കിലോമീറ്റര്‍ റോഡാണ് വീതി കൂട്ടുന്നത്. 40 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ഒരുകോടി രൂപ പ്രാരംഭചെലവുകൾക്കായി കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.  


നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ എച്ച് സുബൈർ അധ്യക്ഷനായി. കൗൺസിലർമാരായ കെ കെ ശശി, ടി എ അസൈനാർ, പി എസ് ബിജു, കെ ടി മനോജ്, പി വി ഉണ്ണി, ലിസി കാർത്തികേയൻ, തൃക്കാക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡ​ന്റ് സി എസ് എ കരീം തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top