തിരുവനന്തപുരം> വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ രണ്ട് ലക്ഷം രൂപ സംഭാവന നൽകി മന്ത്രി ഡോ. ബിന്ദു. മന്ത്രിമാർ നൽകുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമേയാണിത്. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയുടെ ചെക്ക്, മന്ത്രി ബിന്ദു മുഖ്യമന്ത്രിയ്ക്ക് കൈമാറി.
നേരത്തെ എല്ലാ മന്ത്രിമാരും എംഎൽഎമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് വയനാടിനെ സഹായിക്കാനായി രംഗത്തെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..