26 December Thursday

പാലക്കാട് ബിജെപിയുടെ രക്ഷാധികാരിയായത്‌ വി ഡി സതീശൻ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കോഴിക്കോട്‌> പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രക്ഷാധികാരിയായത് പ്രതിപക്ഷനേതാവ് വി ഡി സതീശനാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിക്ക് ഓക്‌സിജൻ നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. അവരുടെ സംസ്ഥാന നേതാക്കൾക്കുപോലുമില്ലാത്ത ആത്മവിശ്വാസമാണ്‌ വി ഡി സതീശൻ നൽകിയത്‌.

മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് അവരെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്‌. കൂടുതൽ നാണക്കേടിലേക്ക്‌ പോവുകയായിരുന്ന ബിജെപിയെ കൈപിടിച്ച്‌ രക്ഷിക്കുകയായിരുന്നു. രണ്ട്‌ മതവർഗീയ ശക്തികളേയും യുഡിഎഫ് പ്രോത്സാഹിപ്പിക്കുന്നു.

ഉപതെരഞ്ഞെടുപ്പു ഫലത്തോടെ ബിജെപിയിൽ കടുത്ത അഭ്യന്തര പ്രശ്നങ്ങളുണ്ടാകുമെന്ന്‌ നേരത്തെ സൂചിപ്പിച്ചതാണ്‌. ചൂരൽമല ദുരന്തത്തെപോലും രാഷ്‌ട്രീയമായി കണ്ട്‌ നിസ്സാരവൽകരിച്ച നേതൃത്വത്തിനെതിരെ ബിജെപിയുടെ അണികളിൽ രോഷമുണ്ട്‌. ബിജെപിയുടെ രക്ഷാധികാരയായ പ്രതിപക്ഷ നേതാവിനെതിരെ യഡിഎഫിലും ശക്തമായ പ്രതികരണങ്ങളുണ്ടാകുമെന്നും റിയാസ്‌ കോഴിക്കോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top