22 December Sunday

സർക്കാരെന്നും മുനമ്പത്തുകാർക്കൊപ്പം; ശാശ്വത പരിഹാരത്തിന് ശ്രമിക്കുന്നു- മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കൊച്ചി> സർക്കാരെന്നും മുനമ്പത്തുകാർക്കൊപ്പമാണെന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മന്ത്രി പി രാജീവ്. മുനമ്പം വിഷയത്തിൽ സർക്കാർ ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നത്. മുനമ്പത്ത് നിന്ന് ഒരാളും ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുള്ളതാണ്.  വിഷയത്തിൽ നിയമക്കുരുക്കും സങ്കീർണ്ണതകളുമുണ്ട്. എന്നാൽ അതെങ്ങനെ പരിഹരിക്കാൻ കഴിയും എന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നവംബർ 22ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ച‍ർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാകും എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ബിഷപ്പ് അംബ്രോസ് പുത്തൻ വീട്ടിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top