പാലക്കാട്> സീപ്ലെയിൻ പദ്ധതിക്കെതിരെ അനാവശ്യ വിവാദമാണ് ഉണ്ടാക്കാനാണ് ശ്രമമെന്നും ഡാമിൽ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ്. കായലിൽ ഇറക്കുന്നത് പരിഗണിക്കുമ്പോഴും തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യും.
കായലിൽ ഇറക്കുന്നത് പരിഗണിക്കുമ്പോഴും തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യും. യുഡിഎഫ് ഗ്രൂപ്പ് കളിച്ചും തമ്മിലടിച്ചും പദ്ധതി കുളമാക്കുകയായിരുന്നു. പദ്ധതി എൽഡിഎഫ് നടപ്പാക്കുമ്പോൾ കൂട്ടക്കരച്ചിലാണ്. എൽഡിഎഫിന്റെ സീപ്ലെയ്‌ൻ ജനാധിപത്യ ജനകീയ സീപ്ലെയിനാണെന്നും യുഡിഎഫിന്റെത് തൊഴിലാളി വിരുദ്ധ സീപ്ലെയിനാണെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. മുരളീധരൻ പറഞ്ഞതാണ് ശരി. പ്രതിപക്ഷനേതാവ് ബിജെപിക്ക് ഓക്‌സിജൻ നൽകാനാണ് ശ്രമിക്കുന്നത്. മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപി ബിജെപിയിലെ മിതവാദിയായതുകൊണ്ട് മാധ്യമപ്രവർത്തകരെ മുറിയിലേക്ക് വിളിപ്പിച്ചതേയുള്ളൂ എന്നും ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ തല്ലി കൊന്നേനെ എന്നും റിയാസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..