31 October Thursday

സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും കൂടിയാണ്: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കൊച്ചി> കോൺ​ഗ്രസ് വോട്ട് നേടിയാണ് സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയായതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. "തൃശൂരിൽ ജയിച്ചാണ് സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയായത്. സുരേഷ് ​ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും കൂടിയാണ്. ഒറ്റ തന്തയല്ല, കോൺഗ്രസ് എന്ന തന്തയുമുണ്ട് "- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ്‌ ഫലം കോൺ​ഗ്രസ് പുറത്ത് വിട്ടോയെന്നും കെപിസിസി അന്വേഷണ കമീഷന്റെ റിപ്പോർട്ട് പുറത്ത് വിട്ടാൽ എത്ര കോൺഗ്രസ് നേതാക്കൾ താമര ചിഹ്നത്തിന് വോട്ടുചെയ്തുവെന്നത് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റ തന്ത പ്രയോഗം സിനിമയിൽ പറ്റുമെന്നും രാഷ്ട്രീയത്തിൽ പറ്റില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top