22 December Sunday

തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല; രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തിരുവനന്തപുരം> സംവിധായകൻ രഞ്ജിത്തിൽ നിന്ന്‌ മോശം അനുഭവമുണ്ടായെന്നെ ബംഗാളി നടി  ശ്രീലേഖ മിത്രയുടെ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പെന്ന് മന്ത്രി സജി ചെറിയാൻ.  തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

‘പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ്‌ രഞ്ജിത്ത്‌ മോശമായി പെരുമാറിയതെന്നും ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ പേടിച്ച്‌ കഴിയേണ്ടി വന്നെന്നുമാണ് ബംഗാളി നടി പറഞ്ഞത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ’യിൽ താൻ അഭിനയിച്ചിരുന്നു. ഈ സിനിമ കണ്ടാണ്‌ ‘പാലേരി മാണിക്യ’ത്തിലേക്ക് വിളിച്ചത്.  അണിയറ പ്രവർത്തകർക്കായി നടത്തിയ പാർട്ടിക്കിടെ രഞ്ജിത്ത്‌ തന്നോട്‌ മുറിയിലേക്ക്‌ വരാൻ ആവശ്യപ്പെട്ടു.  സിനിമയെക്കുറിച്ച്‌ ചർച്ച ചെയ്യാനെന്ന്‌ കരുതി എത്തിയ തന്നോട്‌ രഞ്ജിത്ത്‌ മോശമായി പെരുമാറിയെന്നും നടി പറഞ്ഞു.

അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ടുവരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം. ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top