21 December Saturday

തൃശൂരില്‍ ബിജെപിക്കുവേണ്ടി ലീ​ഗ് ഇടപെട്ടു: മന്ത്രി വി അബ്ദുറഹ്മാന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

മലപ്പുറം> ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയുടെ വിജയത്തിന് മുസ്ലിംലീഗിന്റെ സംസ്ഥാന, അഖിലേന്ത്യാ നേതാക്കൾ ഇടപെട്ടെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി സംസ്ഥാന പ്രസി‍ഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ പാണക്കാടെത്തി ലീ​ഗ് നേതാക്കളുമായി ചർച്ചനടത്തിയിരുന്നു.

ചാവക്കാട്, ​ഗുരുവായൂർ  എന്നിവിടങ്ങളിലെ മുസ്ലിം വോട്ടുകൾ ഏകീകരിക്കുകയായിരുന്നു ലക്ഷ്യം. ബിജെപിയെ സഹായിക്കുന്നതിനുള്ള ചർച്ചയാണ് നടത്തിയത്. യുഡിഎഫ് ഘടകകക്ഷിയായ ലീ​ഗിനെ ഒറ്റയ്ക്ക് ബിജെപി നേതാക്കൾ എന്തിന് കണ്ടു?

ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ തെറ്റായ പരാമർശമാണ് വന്നത്. അത് അവർ തിരുത്തി. മലപ്പുറത്തെ തള്ളിപ്പറയാൻ ഒരിക്കലും സിപിഐ എം കൂട്ടുനിൽക്കില്ല. കോൺഗ്രസ് എതിർത്തപ്പോഴും ഇടതുസർക്കാരാണ് ജില്ലാ രൂപീകരണം യാഥാർഥ്യമാക്കിയത്. ജില്ലയുടെ വികസനത്തിന് അനുകൂല നിലപാടാണ് എൽഡിഎഫ് സർക്കാരെടുക്കുന്നത്. രാഷ്ട്രീയത്തിൽ ചേരിമാറുമ്പോൾ ആരോപണങ്ങൾ സ്വാഭാവികമാണ്. മുഖ്യമന്ത്രിക്കെതിരെ മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ടെന്നും ഒന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്‌  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top