22 December Sunday

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ പ്രതിരോധം: ബംഗാൾ തൊഴിൽ മന്ത്രിയുമായി മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

കൊൽക്കത്ത> പശ്ചിമ ബംഗാൾ തൊഴിൽ വകുപ്പ് മന്ത്രി  മോളോയ് ഘട്ടക്കുമായി മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തി. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ലേബർ കോഡുകൾക്കെതിരെ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാർ ഒരുമിച്ച് പ്രതിരോധം തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രം പാസാക്കിയ ലേബർ കോഡുകൾ തൊഴിലാളി വിരുദ്ധമാണ്. ഇക്കാര്യത്തിൽ യോജിച്ച പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കുന്ന കാര്യം പരിഗണിക്കാൻ കൂടിക്കാഴ്ചയിൽ ഇരുമന്ത്രിമാരും തീരുമാനിച്ചു.

കേരളത്തിലെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും  ക്ഷേമനിധി ബോർഡുകളെക്കുറിച്ചും മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു. കേരളം അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയും മന്ത്രി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top