22 November Friday

വെള്ളാർമല സ്കൂളിൽ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

തിരുവനന്തപുരം> ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഉരുൾപൊട്ടലിൽ നശിച്ച ജിവിഎച്ച്എസ്എസ് വെള്ളാർമല, ജിഎൽപിഎസ് മുണ്ടക്കൈ എന്നീ സ്കൂളുകളെ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കും. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കിമാറ്റുമെന്നും സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെങ്കിൽ അവരെയും ഉൾക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രി നാളെ വയനാട്ടിലെത്തും. വയനാട് കളക്ടറേറ്റിൽ ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ദുരന്തം വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിച്ചു എന്നു സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയ്യാറാക്കും. വയനാട് ഡി ഡിയുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു. നാളെ ചേരുന്ന യോഗത്തിൽ റിപ്പോർട്ടിനെ മുൻനിർത്തി കർമ്മ പരിപാടി തയ്യാറാക്കും. ദുരന്തബാധിത മേഖലയിലെ വിദ്യാഭ്യാസ കാര്യങ്ങൾ  സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top