22 December Sunday

ശബരിമല ഭക്തർക്ക് ദർശനം ഉറപ്പാക്കും: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

കോട്ടയം> ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശനം ഉറപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ പ്രതിദിന എണ്ണം 80,000ന്  മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല. പകരം വിവിധ ഇടത്താവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കും. മാല ഇട്ടു വരുന്ന ആരെയേം തിരിച്ചയക്കില്ല. ഭക്തരുടെ താല്പര്യങ്ങൾ സംരക്ഷിക്കും. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികൾ തെറ്റിധരിപ്പിക്കുന്നെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാൽ അതിനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top