26 December Thursday

അറിവും നൈപുണ്യവും തമ്മിലുള്ള അന്തരം കുറയ്ക്കണം: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കൊച്ചി> മാറുന്ന കാലത്ത് തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസത്തിലൂടെ ഉള്ള അറിവും നൈപുണ്യവും  തമ്മിലുള്ള അന്തരം കുറയ്ക്കണമെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ വിവിധ സംവിധാനങ്ങളിലൂടെ ആ ദൗത്യമാണു നിര്‍വഹിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച പൈലറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ സ്‌കില്‍ ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സെന്ററില്‍ പരിശീലനം നല്‍കുന്ന ഡ്രോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍, വെയര്‍ഹൗസ് അസോസിയേറ്റ്,  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ട്രെയിനിങ് ലാബ് ടെക്‌നീഷ്യന്‍ റിസര്‍ച്ച് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ തുടങ്ങി നൈപുണ്യ വികസനത്തിലൂന്നിയുള്ള  കോഴ്‌സുകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. കേരളത്തില്‍ ഇപ്പോള്‍  അനവധി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിക്കുന്നുണ്ട്. കളമശ്ശേരിയിലും   ഇന്റര്‍നാഷണല്‍  കമ്പനികള്‍   ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇവിടെയെല്ലാം  ഈ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് കൂടുതല്‍  തൊഴില്‍ സാധ്യതകള്‍ ഉണ്ടാകും.

പുതിയ കാലത്തിന്റെ ഏറ്റവും പ്രധാനപെട്ട ഉപകരണമാണ് ഡ്രോണ്‍. കൃഷി ഉള്‍പ്പെടെയുള്ള  എല്ലാ മേഖലകളിലും ഡ്രോണിന്റെ സാധ്യതകള്‍ ഉപയോഗിച്ചു വരുകയാണ്. ഡ്രോണിന്റെ സാങ്കേതിക വിദ്യ വശത്താക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. നൈപുണ്യ വികസനത്തിലൂന്നിയുള്ള കോഴ്‌സുകളുടെ സാധ്യതകളെ പുതുതലമുറ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും  അതിന്  ആവശ്യമായ പിന്തുണ സര്‍ക്കാര്‍  നല്‍കുമെന്നും  മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top