26 December Thursday

വര്‍ഗീയത ലക്ഷ്യം: 'മിന്നല്‍ മുരളി'യിലെ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ബജ്‌രംഗദള്‍ അക്രമികള്‍ തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

കൊച്ചി> കാലടിയില്‍ ടോവിനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌രംഗദള്‍  അക്രമികള്‍ പൊളിച്ചു. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്.  ഇന്നലെ വൈകിട്ടാണ് അക്രമികള്‍ സെറ്റ് തകര്‍ത്തത്‌

ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനടുത്താണെന്ന്  പറഞ്ഞാണ് പൊളിക്കല്‍ നടന്നത്.' യാജിച്ച് ശിലമില്ല, പൊളിച്ചുകളയാന്‍ തീരുമാനിച്ചു' എന്ന തരത്തില്‍ പ്രകോപനപരമായ വാചകങ്ങളടങ്ങിയതാണ്  ഫേസ്‌ബുക്ക് പോസ്റ്റ്.





ഫേസ്‌ബുക്ക് പോസ്റ്റ്


'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ'.



ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു.ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സോഫിയ പോളാണ്‌,
നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് സോഫിയ പ്രതികരിച്ചു

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top