തിരുവനന്തപുരം> വർഗീയ ശക്‌തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും അത്തരം നീക്കങ്ങൾക്കെതിരെ ശക്‌തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലടിയിൽ ‘മിന്നൽ മുരളി’എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഇട്ട സെറ്റ് ബജ്‌രംഗ്‌ദൾ അക്രമികൾ തകർത്തതിനെ കുറിച്ച് പ്രതികരിക്കുയായിരുന്നു മുഖ്യമന്ത്രി.
സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇത്. സിനിമാ സെറ്റിട്ട് ചിത്രീകരിക്കുന്നതിന് ആരും തടസ്സം സൃഷ്‌ടിക്കാറില്ല. എന്നാൽ അടുത്ത കാലത്തായി ചില വർഗീയ ശക്‌തികൾ വർഗീയ വികാരം ഇളക്കി വിട്ട് സിനിമക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ചില ഷൂട്ടിങ്ങൂകൾ തടസ്സപ്പെടുത്താൻ ശ്രമം നടത്തിയിട്ടുണ്ട്. സിനിമാ പ്രദൾശനം ആരംഭിക്കുമ്പോൾ അത് പ്രദർശിപ്പിക്കുന്ന സിനിമാ ശാലകൾ ആക്രമിക്കുക എന്നിവയൊക്കെ നടന്നിട്ടുണ്ട്. ഒരു വിഭാഗം ആളുകളാണ് അതൊക്കെ ചെയ്യുന്നത്. അത് രാജ്യം അംഗീകരിച്ചിട്ടില്ല. ജനം അംഗീകരിച്ചിട്ടില്ല.
ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിൽ നിർമ്മിച്ചതാണ് ഇന്നലെ തകൾത്ത സെറ്റ്. കോവിഡ് 19 കാരണം ഷൂട്ടിങ് മുടങ്ങി. അതുകൊണ്ട് സെറ്റ് പൊളിക്കേണ്ട കാര്യം ഇല്ലല്ലോ ഒരു സെറ്റ് എങ്ങിനെയാണ് മതവികാരം വ്രണപ്പെടുത്തുക. . ഇതാണ് ബജ്‌രംഗ്‌ദൾ അക്രമികൾ പൊളിച്ചത്. എഎ്ച്ച് പി പ്രസിഡന്റ് എന്ന് സ്വയം വെളിപ്പെടുത്തിയ ആൾ അത് ഫേസ്‌ബുക്കിൽ സ്‌ഥിരീകരിച്ചിട്ടുമുണ്ട്. ഇത്തരം വർഗീയ ശക്‌തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളത്തിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു. .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..