30 October Wednesday

ന്യൂനപക്ഷ കമീഷൻ വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

തിരുവനന്തപുരം> കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ നവംബർ ഒന്നുമുതൽ വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ എ റഷീദ് അറിയിച്ചു. കേരളപ്പിറവി ദിനത്തിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് നിർവഹിക്കും. ഇപ്പോൾ നേരിട്ടും ഇ- മെയിൽ, തപാൽ മുഖേനയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് 9746515133 എന്ന നമ്പറിൽ വാട്ട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്.

പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള ജനകീയ ഇടപെടലാണ് പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്വ. എ എ റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനിൽ വാട്ട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. വാട്ട്‌സ് ആപ്പ് മുഖേന പരാതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തെ നാൽപ്പത്തിയാറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഞൊടിയിടയിൽ കമ്മീഷനെ സമീപിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അവരുടെ ആകുലതകൾക്കും ആവലാതികൾക്കും വേഗത്തിൽ പരിഹാരം കാണുന്നതിനും കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top